പ്രവാസി കുടുംബ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മാവൂരിലെ സാമൂഹിക- സന്നദ്ധ- ജീവകാരുണ്യ പ്രവർത്തന മേഖലയിലെ- നിറസാന്നിധ്യമായ കുവൈത്തിൽ ജോലി ചെയ്യുന്ന മാവൂർ നിവാസികളുടെ കൂട്ടായ്മയായ മാവൂർ ഏരിയാ പ്രവാസി കുവൈറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രസ്തുത കൂട്ടായ്മയിൽ നിന്നും നിലവിൽ നാട്ടിലുള്ള അംഗങ്ങളെ കുടുംബസമേതം.ഒരുമിച്ചു ചേർത്ത് "പ്രവാസി കുടുംബ ഇഫ്താർ സംഗമം " സംഘടിപ്പിച്ചു
ചാലിയാർ പുഴയുടെ തീരത്ത് പ്രകൃതി രാമണീയമായ കീഴുപറമ്പ് മുറിഞ്ഞമാട് വെച്ച് നടന്ന സംഗമം... കോവിഡാനന്തരം പ്രവാസ ലോകത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികൾക്കും കുടുംബത്തിനും.. ഏറെ നവോന്മേഷവും നവ്യാനുഭിതിയും.നല്കി വേറിട്ട ഒരു അനുഭവം തന്നെ തീർക്കുന്നതായി മാറി.. മാപ്ക അസോസിയേഷൻ ഭാരവാഹികളായ അഷ്റഫ് കൂളിമാട്, സാലി മാവൂർ,സലാം തറോൽ ഇസ്ഹാഖ് പുതുക്കുടി, ഇബ്രാഹിം മാവൂർ, അഹമ്മദ് കുട്ടി കുറ്റിക്കടവ്, സുലൈമാൻ കളപ്പറ്റ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.