ഗ്രാമോത്സവം സമാപിച്ചു
പെരുവയൽ: പെരുവയൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് ഗ്രാമോത്സവം മേളം 2022 സമാപിച്ചു.
മെയ് 19ന് പെരുവയൽ ടർഫിൽ നടന്ന ഫുട്ബോൾ മത്സരം സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി വിവിധ കലാകായിക രചന മത്സരങ്ങൾ നടന്നു
സമാപന സമ്മേളനം വാർഡ് മെമ്പർ ഉനൈസ് അരീക്കലിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു കലാകായിക മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി നിർവ്വഹിച്ചു മാവൂർ സർക്കിൾ ഇൻസ്പെക്ടർ കെ.വിനോദൻ മുഖ്യാതിഥിയായി
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഹറ ടീച്ചർ ജില്ല പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ,
പി.കെ ഷറഫുദ്ധീൻ, സീമ ഹരീഷ് ,എം പി സലീം, അനിത പുനത്തിൽ, ബിജു ശിവദാസ്, ഗിരീഷ് പുത്തഞ്ചേരി, രവികുമാർ പനോളി, സി.ടി സുകുമാരൻ, കെ അസൈനാർ, സന്തോഷ് കായലം, എം സി സൈനുദ്ധീൻ സുബ്രമണ്യൻ പട്ടോത്ത്, രാമചന്ദ്രൻ ,അബിത ടി.കെ സലീം പങ്കെടുത്തു അൻസാർ പെരുവയൽ സ്വാഗതവും ഭാസ്ക്കരൻ കെ പി നന്ദിയും പറഞ്ഞു