മാവൂർ: ചെറുപ്പ ജനത സ്റ്റോപ്പിനടുത്തുള്ള വീട്ടിൽ താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടു. പെരുവയൽ ജനത സ്റ്റോപ്പിനടുത്ത് പരേതനായ വർഗീസിന്റെ ഭാര്യ പയ്യമ്പള്ളി
ബേബിയെ (72) ആണ് മരിച്ച നിലയിൽ കണ്ടത്.
വീട്ടിലുള്ളവരെല്ലാം ഇന്ന് (ബുധനാഴ്ച) രാവിലെ 6.30 ന് പള്ളിയിൽ പോയപ്പോഴാണ് സംഭവം. അയൽവാസികളാണ് പുക ഉയരുന്നതു കണ്ട് വിട്ടുകാരെ വിവരം
അറിയിച്ചത്. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്യാസ് കൈകാര്യം ചെയ്തപ്പോൾ അബദ്ധത്തിൽ തീപിടിച്ചത് ആണെന്നാണ് പ്രാഥമിക നിഗമനം