പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ നാല്പതാമത്ത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി എം ഷാജി അധ്യക്ഷത വഹിച്ചു. സ്വാഗതം സംഘം ചെയർമാൻ ഇ കെ വിജയൻ നായർ സ്വാഗതവും എച്ച് എം ഇൻചാർജ് ശ്രീലത ടി കെ നന്ദിയും രേഖപ്പെടുത്തി. വിരമിക്കുന്ന അധ്യാപകരെ താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഡി ഇ ഒ യുടെ പൂർണ്ണ അധിക ചുമതല വഹിക്കുന്ന ബൈജു സി നിർവഹിച്ചു. പ്രിൻസിപ്പാൾ ഷീബ സി റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ്ന എൻ വി,കാക്കൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ സിജി ടീച്ചർ , സോയ,പി.ടി എ പ്രസിഡന്റ് രാമചന്ദ്രൻ പി എം, മാനേജ്മെന്റ് പ്രതിനിധി വി മുരളീധരൻ, സ്റ്റാഫ് സെക്രട്ടറിമാരായ വിനോദ് കുമാർ വി കെ ,ഷീജ പി പി , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഷർമിള എൻ,വിവിധ രാഷ്ട്രീയ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൾ അടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച കലാപരിപാടികൾ രാത്രി 11 മണിയോടെ അവസാനിച്ചു.