മാവൂർ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ജനജാഗ്രത സദസ്സ് കായലം ഭൂതാനം കോളനിയിൽ സംഘടിപ്പിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ സുഹറാബി ഉദ്ഘാടനം ചെയ്തു.
കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥരെ തിരിച്ചു ഏൽപ്പിച്ചതിന് ശ്രീകുട്ടനെ ചടങ്ങിൽ വെച്ച് മാവൂർ ഇൻസ്പെക്ടർ ആയ വിനോദൻ മൊമെൻ്റോ നൽകുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ആയ പാർവതിഭായി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ലാസ്സും, ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷിൻ്റെ ബോധവൽക്കരണ ക്ലാസും, കോഴിക്കോട് ജില്ലാ Self defense Team ൻ്റെ training എന്നിവ നടന്നു.. ചടങ്ങിൽ ഷൈജു സ്വാഗതവും
വാർഡ് മെമ്പർ
സുബിത തോട്ടാഞ്ചേരി
അധ്യക്ഷതയും നിർവ്വഹിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസർ വിനീത,
പരിപാടിക്ക് നന്ദി രേഖപ്പെടുത്തി