എയറോബിക് ട്രെയിനിങ് ക്യാമ്പ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം സബ്ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്കും അദ്ധ്യാപകർക്കും വേണ്ടിയുള്ള എയറോബിക് ഡാൻസ് പരിശീലനം കുന്നമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തിൽ അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഉപജില്ലാ വിദ്യഭ്യാസ ഓഫിസർ കെ.ജെ പോൾ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽ കുമാർ മുഖ്യാതിഥിയായി. സ്‌കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എ.കെ മുഹമ്മദ് അഷ്‌റഫ്, ഹെഡ് മാസ്റ്റേഴ്സ് ഫോറം പ്രസിഡണ്ട് ജി.എസ് രേഷ്മ, യൂസുഫ് സിദ്ധീഖ് ,ഫസലുറഹ്മാൻ, പി ദീപേഷ് എന്നിവർ സംസാരിച്ചു .