ഇഫ്താർ സൗഹൃദ സംഗമം നടത്തി.
മാവൂർ :
മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും എമിറേറ്റ്‌സ് റെഡ് ക്രെസെന്റും സംയുക്തമായി ഇഫ്താർ സൗഹൃദ സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം
ടി.ടി. ഖാദർ സ്വാഗതം പറഞ്ഞു.
കെ ജി പങ്കജാക്ഷൻ, കെ മുഹമ്മദ് ബാഖവി , ഫാദർ വിൽസൻ്റ് തോമസ് , ഓളിക്കൽ ഗഫൂർ,
പി സുഗേഷ്, വി.എസ് രഞ്ജിത്ത്, എം.പി കരീം .ഗീതാമണി , ടി. രഞ്ജിത്ത് , ഫാത്തിമ ഉണിക്കൂർ ,ടി എം അബൂബക്കർ തുടങ്ങിയ വിവിധ മത രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ ജനപ്രതിനിധികൾ മാധ്യമ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു..