മഞ്ഞൊടി ചാലിപ്പാടം റോഡ്
പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മഞ്ഞൊടി ചാലിപ്പാടം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് റോഡിൻ്റെ പരിഷ്കരണ പ്രവൃത്തികൾ നടത്തിയിട്ടുള്ളത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി മാധവൻ, മുൻ മെമ്പർ വി ശ്രീജ, എം ധർമ്മജൻ, കെ കേളുക്കുട്ടി മാസ്റ്റർ, പി ശങ്കരനാരായണൻ സംസാരിച്ചു. എൻ ബാലചന്ദ്രൻ സ്വാഗതവും പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.