ന്യൂ ചാത്തപറമ്പ് റോഡ് കോൺക്രീറ്റ് പൂർത്തീകരിച്ച് നാട്ടുകാർക്കായി തുറന്ന് കൊടുത്തു
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ന്യൂ ചാത്തപറമ്പ് റോഡ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു.2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ധനകാര്യ കമ്മീഷൻ ഫണ്ടായ മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് 62 മീറ്റർ റോഡ് 10 അടി വീതിയിൽ കോൺക്രീറ്റ് ചെയ്തത്. റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ഷംലൂലത്ത് നിർവഹിച്ചു.പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ,
സി പി സൈഫുദ്ദീൻ, ത്യാഗരാജൻ, ഗഫൂർ മാസ്റ്റർ,സി പി ജാഷിദ്, ബഷീർ കണ്ണേഞ്ചരി, അബ്ദുൽ സലാം,സാജിദ് കുണ്ടുകൂളി, പുതുക്കുടി ആയിഷ
തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾക്കാണ് യാത്രാ സൗകര്യമായത്