മാവൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു
മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എളമ്പിലാശ്ശേരി പുന്നപ്പുറത്ത്താഴം റോഡ്, പുന്നപ്പുറത്ത്താഴം ക്രോസ് തണ്ടാൻകടവ് റോഡ് എന്നിവയാണ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് തുറന്നുകൊടുത്തത്.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി എളമ്പിലാശ്ശേരി പുന്നപ്പുറത്ത്താഴം റോഡിന് 10 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നപ്പുറത്ത്താഴം ക്ലാസ് തണ്ടാൻകടവ് റോഡിന് 25 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി റീന, ജില്ലാപഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് മെമ്പർ രജിത സത്യൻ, വാർഡ് മെമ്പർ എൻ രജിത, വി.എം ബാലചന്ദ്രൻ, പി സുനോജ് കുമാർ സംസാരിച്ചു. എൽ.എസ്.ജി.ഡി ഓവർസിയർ കെ സജിന റിപ്പോർട്ട് അവതരിപ്പിച്ചു. സുരേഷ് പുതുക്കുടി സ്വാഗതവും പി പ്രതീഷ് നന്ദിയും പറഞ്ഞു.