റോഡ് ഉദ്ഘാടനം ചെയ്തു.
സൗത്ത് കൊടിയത്തൂർ കുളങ്ങര ചെരിഞ്ഞപ്പറമ്പ് കണ്ടങ്ങൽ റോഡ് ഉദ്ഘാടനം ചെയ്തു.
സൗത്ത് കൊടിയത്തൂർ കുളങ്ങര --ചെരിഞ്ഞപ്പറമ്പ് കണ്ടങ്ങൽ റോഡിൽ ചെരിഞ്ഞപ്പറമ്പ്, ഫേസ് ക്യാമ്പസ് ഭാഗത്ത് പുതുതായി കോൺഗ്രീറ്റ് ചെയ്ത റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ശംലൂ ലത്ത് നിർവഹിച്ചു.സൈഡ് ഭിത്തി കെട്ടി കൈ പിടി സ്ഥാപിച്ചു കോൺഗ്രീറ്റ് ചെയ്ത റോഡ് ധാരാളം ഉപഭോക്താക്കൾക്ക് ആവശ്യം ഉള്ളതാണ്.
വാർഡ് മെമ്പർ കെ ജി സീനത്ത് അധ്യക്ഷയായി. കോണ്ട്രാക്റ്റർ ബഷീർ കണ്ണഞ്ചേരിയെ ആദരിച്ചു.ബ്ലോക്ക് മെമ്പർ സുഹ്‌റ വെള്ളങ്ങോട്ട്, വാർഡ് മെമ്പർ എ. ഫസലു റഹ്‌മാൻ,കെ സി അൻവർ, എം അബ്ദുറഹിമാൻ മദനി,കെ ടി അബ്ദുൽ ഹമീദ്, പി അബ്ദുറഹിമാൻ സലഫി, ഫെയിസ് ക്യാമ്പസ് ഡയറക്ടർ ഇ. മുഹമ്മദ് തസ്‌നീം,പി ബഷീറുദ്ധീർ മാസ്റ്റർ,പി പി യൂസുഫ് മാസ്റ്റർ,എൻ കെ അബ്ദുൽഗഫൂർ,കെ സി മുഹമ്മദ് യൂസുഫ് എന്നിവർ സംസാരിച്ചു.
പരിസര വാസികളായ എം നബീൽ, എൻ കെ ലീല, സോഫിയ മജീദ്, പി പി ജൂറൈന,ബേബി ആരിഫ, മുംതസ്, കണിയാത്ത് അബ്ദു തുടങ്ങിയവർ നേതൃത്വം നൽകി.