അവർ വിരഹത്തോടെ യാത്രയായി.....
എസ് എസ് എൽ സി 2022 ബാച്ച് വിദ്ധ്യാർത്ഥികൾ വിരഹത്തോടെയാണ് യാത്രയായത്.
രണ്ട് വർഷം മുമ്പേ കോവിഡിൻ്റെ പശ്വാതലത്തിൽ വിദ്യാർഥികൾക്ക് ഒന്നു കൂട്ടുകൂടാനോ ചങ്ങാത്തം പറയാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതെല്ലാം കഴിഞ്ഞു.. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു എല്ലാവരും വേർപിരിയാൻ പോവുകയാണ്.
ചിലർക്ക് പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടിയേക്കാം. എന്നാൽ മറ്റുചിലർ മറ്റേതെങ്കിലും സ്കൂളിലേക്ക് പോകുമ്പോൾ അവരുടെ സുഹൃത്ത് ബന്ധം സൗഹൃദങ്ങൾ ചങ്ങാത്തങ്ങൾ വല്ലപ്പോഴും ആയേക്കാം...
വർഷങ്ങൾ പഴക്കമുള്ള കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ 2022 ബാച്ചിൽ പഠിച്ചുകൊണ്ടിരിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്കായി സെന്റ് ഓഫ് സംങ്കടിപ്പിച്ചു.
വളരെ ആവേശത്തോടെയും ആഹ്ലാദത്തോടെയും ചടങ്ങുകൾ ആഘോഷ പൂരിതമാക്കി.
എസ്എസ്എൽസി പരീക്ഷ എല്ലാംതന്നെ കഴിഞ്ഞതിനുശേഷ മായിരുന്നു ഹെഡ്മാസ്റ്റർ വി കെ ഫൈസലിൻ്റെ നേതൃത്വത്തിൽ സെന്റ് ഓഫ് സംഘടിപ്പിച്ചത്.
മുഴുവൻ അധ്യാപക അധ്യാപികമാരും
ചടങ്ങിൽ ആവേശത്തോടെ പങ്കെടുത്തു.
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ അധ്യാപക-അനധ്യാപകർക്കും പത്താം ക്ലാസ് എ യിൽൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ അധ്യക്ഷതയും
എ കെ അഷ്റഫ്
ടി കെ ഫൈസൽ, കെ പി സാജിദ് , സ്മിത,
എം ഹസീന ,കെ ടി ഹസീന,
സിറാജുദ്ദീൻ, കെ സീന, നഫ്സിക്ക് ,പിടിഎ പ്രസിഡണ്ട് സലീം
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ഉച്ചക്ക് രണ്ടു മണിക്ക് തുടങ്ങിയ ചടങ്ങുകൾ
വിവിധ ഇനം കലാപരിപാടികളോടുകൂടി
വൈകുന്നേരം അഞ്ചു മണിയോടുകൂടി അവസാനിച്ചു...
അഞ്ചുമണിക്ക് ചടങ്ങുകളെല്ലാംതന്നെ കഴിഞ്ഞപ്പോൾ വിദ്യാർഥികളുടെ മുഖത്ത് വേർപിരിയലിൻ്റെ ഒരു പ്രതീതി കാണപ്പെട്ടു.
കാരണം അവർക്ക് ഇനി ഇതേ രൂപത്തിൽ ഒത്തുകൂടാൻ കഴിയില്ല..
പലരും പല വ്യത്യസ്ത രീതിയിലേക്ക് മാറാൻ പോവുകയാണ്....
എപ്പോഴെങ്കിലും അല്ലെങ്കിൽ എന്നെങ്കിലും കാണാം എന്ന ഒരു മുഖഭാവം കൂടി വിദ്യാർത്ഥികളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ സാധിച്ചു...