മാവൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നവാഗതരായി എത്തിയ എട്ടാം തരം വിദ്യാർത്ഥികൾക്കായി ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചു.
പഠന വിടവ് നികത്തുകയെന്ന ഉദ്ദേശത്തോടെയാണ് ത്രിദിന കോഴ്സ് ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങൾക്ക് പുറമെ മോട്ടിവേഷൻ ക്ലാസും ഉൾപ്പെടുന്നതാണ് ബ്രിഡ്ജ് കോഴ്സ്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ സുരേഷ് അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ എ പി മോഹൻദാസ് , വിദ്യാലയ വികസന സമിതി ചെയർമാൻ എം ധർമ്മജൻ, ഡയറ്റ് റിട്ടേഡ് ലെക്ചറർ ഡോ: പരമേശ്വരൻ ,
സുമിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
പ്രധാനാധ്യാപിക യൂ സി ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ നന്ദിയും പറഞ്ഞു.