സൗജന്യ സെമിനാറും സ്കോളർഷിപ്പ് എക്‌സാമും സംഘടിപ്പിച്ചു.
കട്ടാങ്ങൽ :
ഈ വർഷം എസ്.എസ്.എൽ.സി, 10th സി.ബി.എസ്.ഇ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി ''പ്ലസ് വണ് സയൻസ് ഉപരി പഠനത്തിൻറെ അനന്ത സാധ്യതകൾ എന്തെല്ലാം" എന്ന വിഷയത്തിൽ എക്സലൻറ് കോച്ചിങ് സെന്റർ കട്ടാങ്ങലിന്റെ നേതൃത്വത്തിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസും സ്കോളർഷിപ്പ് പരീക്ഷയും സംഘടിപ്പിച്ചു.
കട്ടാങ്ങൽ എക്സലൻറ് കോച്ചിങ് സെന്റർ കട്ടാങ്ങൽ ബ്രാഞ്ചിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത കരിയർ കൗണ്സിലർ ജമാലുദ്ദീൻ മാലിക്കുന്ന് ക്ലാസിന് നേതൃത്വം നൽകി. റഹീസ്, ഷാനവാസ്, സൽമാൻ, ഷറഫുദ്ദീൻ, ഹമീദ്, അജ്‌നാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.