SKSSF പെരുമണ്ണ യൂണിറ്റ് പെരുന്നാൾ കിറ്റ് വിതരണം റഷീദ് ഫൈസി വെള്ളായിക്കോട് ഉൽഘാടനം ചെയ്തു
പെരുമണ്ണ : പവിത്രമായ വ്രതശുദ്ധിയുടെ നാളുകൾ വിടപറയുമ്പോൾ വിഭവ സമൃദ്ധമായ പെരുന്നാൾ കിറ്റ് ഒരുക്കി എസ്.കെ.എസ്.എസ്.എഫ് പെരുമണ്ണ യൂണിറ്റ്.
നൂറ്റി അൻപതിലധികം കുടുംബങ്ങൾക്ക് ഒരുക്കിയ
പെരുന്നാൾ കിറ്റ് വിതരണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉൽഘാടനം നിർവഹിച്ചു. പെരുമണ്ണ ബദ്ർ ജുമാമസ്ജിദ് ഹതീബ് സുബൈർ ഫൈസി,ഫൈസൽ ഹസനി,കോളശ്ശേരി പി.കെ മുഹമ്മദ് കോയ തങ്ങൾ,മേഖല പ്രസിഡന്റ് സിറാജ് മാസ്റ്റർ പുത്തൂർമഠം,ഇർഷാദ് ഫൈസി,മനാഫ് കുറുങ്ങോട്ടുമ്മൽ,റഈസ് പെരുമണ്ണ,ഷഫീഖ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിൽ അൻപതോളം പ്രവർത്തകർ സംഗമിച്ചു.