SKSSF മാവൂർ ക്ലസ്റ്റർ
ത്വലബയുടെ കീഴിൽ കൽപള്ളി പള്ളിയിൽ വെച്ച് ത്വലബ സംഗമം നടത്തി.
കൽപ്പള്ളി : എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്റർ
ത്വലബ വിങിന് കീഴിൽ കൽപള്ളി പള്ളിയിൽ വെച്ച് ത്വലബ സംഗമം നടത്തി. ക്ലസ്റ്ററിലെ വിവിധ യൂണിറ്റുകളിലെ മുതഅല്ലിംകൾ, ഉസ്താദുമാർ, മദ്രസ അധ്യാപകർ,തുടങ്ങിയവർ പങ്കെടുത്തു.
എസ്.കെ.എസ്.എസ്.എഫ് മാവൂർ ക്ലസ്റ്റർ ജന:സെക്രട്ടറി മുനീറിന്റെ അധ്യക്ഷതയിൽ കൽപള്ളി മഹല്ല് ഖത്തീബ് ബഹു : ഉസ്താദ് അഷ്റഫ് റഹ്മാനി ഉദ്ഘാടനം ചെയ്തു.
അബ്ബാസ് റഹ്മാനി പനങ്ങോട് മുഖ്യപ്രഭാഷണവും സെയ്തലവി മാഹിരി ആയംകുളം പ്രമേയ പ്രഭാഷണം നടത്തി. പ്രസ്തുത പരുപാടിയിൽ എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല ജനറൽ സെക്രട്ടറി അബ്ദുറഊഫ് പാറമ്മൽ ആശംസ അർപ്പിച്ചു.
മാവൂർ ക്ലസ്റ്റർ ത്വലബ സെക്രട്ടറി റിയാസ് അൻവരി സ്വാഗതവും
മാവൂർ ക്ലസ്റ്റർ ട്രഷറർ ഹനീഫ പാറമ്മൽ നന്ദിയും പറഞ്ഞു.