Peruvayal News

Peruvayal News

ബേപ്പൂർ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ എസ്. ടി. യു മെയ് ദിനാചരണവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി

ബേപ്പൂർ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ എസ്. ടി. യു
മെയ് ദിനാചരണവും
പെരുന്നാൾ കിറ്റ് വിതരണവും നടത്തി 
ഫറോക്ക്: 
മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു ബേപ്പൂർ നിയോജക മണ്ഡലത്തിൽ വിവിധയിടങ്ങളിൽ മെയ് ദിനാചരണവും പെരുന്നാൾ കിറ്റ് വിതരണവും സംഘടിപ്പിച്ചു.
ഫറോക്ക് ചന്തക്കടവ് ഓട്ടോ ഗുഡ്സ് തൊഴിലാളികളുടെ മെയ് ദിന സംഗമം ബേപ്പൂർ നിയോജക മണ്ഡലം എസ്.ടി.യു ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു.പെരുന്നാൾ കിറ്റ് വിതരണം മണ്ഡലം ട്രഷറർ സി.വി.എ കബീർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എൻ.പി.കെ റസാഖ് സ്വാഗതം പറഞ്ഞു.വൈ. പ്രസിഡൻറ് പി സൈതലവി അധ്യക്ഷനായി. ജംഷി മീറ, കെ.പി അബ്ദു റഹ്മാൻ, എം കരീം, സി.കെ അസ്ക്കറലി ,പി .എം മൂസക്കോയ സംസാരിച്ചു.

ഫറോക്ക്:
റമീസ് കല്ലംപാറ സ്വാഗതം പറഞ്ഞു . മൻഷാദ് പുഞ്ചിരി അധ്യക്ഷനായി.കെ.കാസി ഖാൻ മെയ്ദിന സന്ദേശം നൽകി. സി.വി.എ കബീർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. 

ഫറോക്ക് ചന്ത:
ഫറോക്ക് നഗരസഭ ഏഴാം ഡിവിഷൻ കൗൺസിലർ കെ.വി അശ്റഫ് കിറ്റ് വിതരണം നടത്തി.  യൂനിറ്റ്പ്രസിഡൻ്റ് ടി ഷിഹാബ് അധ്യക്ഷനായി.ആസിഫ് പുളിയാളി, അബ്ദുറഹ്മാൻ സ്റ്റോൺ സിറ്റി, കെ  മുഹമ്മദ് റഫീഖ് ,എം ഫൈസൽ സംസാരിച്ചു.

നല്ലളം:
എ. ബഷീർ സ്വാഗതം പറഞ്ഞു
സിദ്ധീഖ് വൈദ്യരങ്ങാടി
മെയ്ദിന സന്ദേശം നൽകി.കിറ്റ് വിതരണോദ്ഘാടനം
ചെറുവണ്ണൂർ നല്ലളം മേഖല മുസ്ലിം ലീഗ് പ്രസിഡണ്ട്. എം. കുഞ്ഞാമുട്ടി
 നിർവ്വഹിച്ചു.2022 ലെ എസ്.ടി.യു മെമ്പർഷിപ്പ് വിതരണം മോട്ടോർ വിഭാഗം എസ്.ടി.യു മണ്ടലം പ്രസിഡൻറ് ഷാഫി നല്ലളം നടത്തി.
പൊന്നറ ജ്വല്ലറി ഉടമ ഹാരിസ്, എo.മൻസൂർ,പി.റഷീദ്,അബ്ബാസ്‌. എൻ മുഹമ്മദലിയൂസഫ്, അനീഫ,സി എം ആരിഫ്. വി .പിഅസ്ലം,
കെ. സെക്കീർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live