എസ്.ടി.യു. കൊടുവള്ളി മണ്ഡലംഏകദിന ക്യാമ്പ് ഓൺ ലൈൻ രജിസ്ട്രേഷന് തുടക്കമായി
മടവൂർ : കൊടുവള്ളി നിയോജകമണ്ഡലം എസ്. ടി.യു. മെയ് 14 ന് ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന ഏകദിന ക്യാമ്പ് 'ദിശ'യുടെ ഓൺലൈൻ രജിസ്ട്രേഷൻ എസ് ടി യു മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് മടവൂരിനെ ക്യാമ്പ് അംഗമായി ചേർത്ത് മണ്ഡലം പ്രസിഡന്റ് അഷ്റഫ് കൂടത്തായി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. സലാം, മണ്ഡലംവൈസ് പ്രസിഡണ്ട് സുലൈമാൻ കൊളത്തക്കര, മണ്ഡലം സെക്രട്ടറിമാരായ സിദ്ധീഖലി മടവൂർ , എം.സി. ഇബ്രാഹിം നരിക്കുനി,, മടവൂർ പഞ്ചായത്ത് എസ് ടി യു ജനറൽ സെക്രട്ടറി മുസ്ഥഫ തറേങ്ങൽ ,മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ ,ടി കെ അബ്ദുറഷീദ് മടവൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.