എസ്.ടി.യു വിനെ സമരത്തിന് തെരുവിലിറക്കരുത്. യു.പോക്കർ
താമരശ്ശേരി :
നീണ്ട അറുപത്തിയഞ്ച് വര്‍ഷത്തെ പോരാട്ട വീര്യം കൊണ്ട് നേടിയെടുത്ത തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥർ ശ്രമിച്ചാലും അവരെ നിലക്ക് നിര്‍ത്താനും,തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും എസ്.ടി.യു.വിന് പ്രാപ്തിയുണ്ടെന്നും അത് പലതവണ എസ്.ടി.യു തെളിയിച്ചതാണെന്നും എസ്.ടി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര്‍ പറഞ്ഞു.
എസ്.ടി.യുവിനെ സമരമുഖത്തേക്കിറക്കരുതെന്നും,അത് അധികാരികള്‍ക്ക് ഗുണം ചെയ്യുകയില്ലായെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
താമരശ്ശേരി ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരേ കൊടുവളളി നിയോജക മണ്ഡലം എസ്.ടി.യു കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കൂടത്തായി അധ്യക്ഷത വഹിച്ചു. ജന: സെക്രടറി കെ.കെ. സലാം സ്വാഗതം പറഞ്ഞു, ജില്ലാ ട്രഷറര്‍ എ.ടി.അബ്ദു , പി.എസ്.മുഹമ്മദാലി, പി.സി.മുഹമ്മദ്, മുഹമ്മദലി അത്തോളി, സുലൈമാൻ കൊളത്തക്കര, കെ.കെ. മൂസക്കോയ ഹാജി, സുബൈർ വെഴ്പ്പൂർ, മുജീബ് ആവിലോറ , ജോസ് കോടഞ്ചേരി, കമ്മു ചുങ്കം, സംസാരിച്ചു.
കെ.കെ.ഹംസകുട്ടി നന്ദി പറഞ്ഞു.