മൂഴിക്കൽ, അംഗൻവാടിയിൽ നിന്ന് വിരമിച്ച ഭാഗ്യലക്ഷ്മിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി
മൂഴിക്കൽ :
വള്ളത്ത് അംഗൻവാടിയിൽ നിന്ന് 29 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച അംഗൻവാടി ഹെൽപ്പർ ഭാഗ്യലക്ഷ്മിക്ക് മൂഴിക്കൽ പ്രദേശത്തുകാർ ഹൃദ്യമായ യാത്രയയപ്പ് നൽകി.
കമ്മറ്റി കൺവീനർ കെവി അഷ്റഫ് സ്വാഗതം പറഞ്ഞു.
കമ്മിറ്റി ചെയർമാനായ. ബി.സോമൻ അധ്യക്ഷത വഹിച്ചു.
യാത്രയയപ്പ് സമ്മേളനം പതിനാറാം വാർഡ് കൗൺസിലർ എം പി ഹമീദ് ഉദ്ഘാടനം ചെയ്തു.
സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറാ യിരുന്ന, ജെ ആർ പ്രസാദ് ഉപഹാരം സമർപ്പിച്ചു.
മൂഴിക്കൽ വള്ളത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്. പ്രൊഫസർ അബ്ദുൽ അസീസ്, സെക്രട്ടറി വത്സല ടീച്ചർ, റസിഡൻസ് മുൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ, അംഗൻവാടി ടീച്ചർ ഗീത എന്നിവർ ആശംസ പ്രസംഗം നടത്തി.
വിരമിക്കുന്ന അംഗൻവാടി ഹെൽപ്പർ ഭാഗ്യലക്ഷ്മി യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തി.
യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് കമ്മിറ്റി വൈസ് ചെയർമാൻ കുട്ടി ഹസ്സൻ സംസാരിച്ചു.