നൗഫല്‍ തിരുവമ്പാടിയെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു.
മുക്കം:
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ കേരള ടീമിന് വേണ്ടി ബൂട്ടണിയുകയും കപ്പില്‍ മുത്തമിടാന്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്ത നൗഫല്‍ തിരുവമ്പാടിയെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍ ഉപഹാരം സമ്മാനിച്ചു. ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി, നാസര്‍ പുല്ലൂരാംപാറ, അസീസ് ആലങ്ങാടന്‍ എന്നിവര്‍ സംബന്ധിച്ചു.