തയ്യില്‍താഴം ഫ്രണ്ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഉദ്‌ഘാടനം നിര്‍വ്വഹിച്ചു
പെരുമണ്ണ:
ഫ്രണ്ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് തയ്യില്‍താഴം ഉദ്ഘാടനം ചെയതു. ഉദ്ഘാടന കര്‍മ്മം എസ് ഐ വിനായകന്‍ നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡന്റ് അതുല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിട്ട: എസ് ഐ സുഗതന്‍ സ്വാഗതവും ക്ലബ് സെക്രട്ടറി നിഖില്‍ ചെറുകണ്ണങ്ങൽ നന്ദിയും പറഞ്ഞു.