യു.ഡി.എഫ് സായാഹ്ന ധർണ്ണ നടത്തി
പെരുവയൽ:
കേന്ദ്ര കേരള സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേത്യത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി .
പുവ്വാട്ടുപറമ്പ അങ്ങാടിയിൽ നടന്ന പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മൂസ മൗലവി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് അധ്യക്ഷത വഹിച്ചു.
സി.എം സദാശിവൻ ,വിനോദ് പടനിലം ,എ.ടി ബഷീർ ,എൻ അബൂബക്കർ ,മുജീബ് റഹ്മാൻ ഇടക്കണ്ടി ,അനീഷ് പാലാട്ട് ,പി.കെ ഷറഫുദ്ധീൻ ,എം.കെ സുഹറാബി ,ജിജിത് പൈങ്ങോട്ടുപുറം ,
കെ രാധാ കൃഷ്ണൻ ,മുഹമ്മദ് കോയ കായലം ,യാസർ അറഫാത്ത് ,ജിനീഷ് കുറ്റിക്കാട്ടൂർ സംസാരിച്ചു.