Peruvayal News

Peruvayal News

വാഹനപരിശോധന:...റോഡിൽ നാടകീയരംഗങ്ങൾ..... യുവാക്കൾ പിടിയിൽ.......

വാഹനപരിശോധന:...
റോഡിൽ നാടകീയരംഗങ്ങൾ..... യുവാക്കൾ പിടിയിൽ.......

മാവൂർ: 
വാഹനപരിശോധനയ്ക്കിടെ റോഡിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ച യുവാക്കൾ പിടിയിൽ.
 
കാർ യാത്രക്കാരായ നാലുപേരെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പുളിക്കൽ ചെറുവത്ത് അനസ് (25),  പുളിക്കൽ കൊടികുത്തി പറമ്പിൽ കുന്നത്ത് ഹാജിയാർകണ്ടി മുഹമ്മദ് ഷബീൽ (20), മലപ്പുറം ചീക്കോട് കൊളമ്പാലം കൊളത്തിക്കൽ മുഹമ്മദ് നസീഫ് (22), പുളിക്കൽ കൊടികുത്തിപറമ്പ് മക്കക്കാട് വീട്ടിൽ മുഹമ്മദ് ബഷീർ (19) എന്നിവരെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെ  മാവൂർ - കോഴിക്കോട് റോഡിൽ കല്ലേരി അങ്ങാടിയിലാണ് സംഭവം. ആർ.ടി.ഒ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റെ  പരിശോധനയ്ക്കിടെയാണ് നിരന്തരം ഹോണടിച്ച് ശല്യം ഉണ്ടാക്കിയ കാർ പിടിച്ചത്. വാഹനം പരിശോധിച്ചതിൽ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയതോടെ തുടർന്ന് പിഴ ഈടാക്കാൻ നടപടിയെടുത്തു. അപ്പോൾ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയുമായിരുന്നു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ വിവരമറിയിച്ചതനുസരിച്ച് മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ രേഷ്മയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസിനോടും യുവാക്കൾ തട്ടിക്കയറി.. തുടർന്ന് മാവൂർ പോലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് നാലുപേർക്കെതിരെ കേസെടുത്തത്.
Don't Miss
© all rights reserved and made with by pkv24live