കാരണവന്മാർക്ക് പെരുന്നാൾ കോടി സമ്മാനിച്ച് ജനപ്രതിനിധി
വാർഡിലെ 60 വയസ് കഴിഞ്ഞ മുഴുവൻ കാരണവന്മാർക്കും പെരുന്നാൾ വസ്ത്രങ്ങൾ സമ്മാനിച്ച് ജനപ്രതിനിധി പെരുവയൽ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ എം.പി. സലീമാണ് വേറിട്ട മാതൃകയായത്. വയോജനങ്ങളെ ഭാരമായി കാണുന്ന പുത്തൻ സാമൂഹ്യക്രമത്തിൽ അവരെ അനുഗ്രഹമായി കാണുന്ന സംസ്ക്കാരം ഉയർത്തിപ്പിടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സലിം പറഞ്ഞു. സാമ്പത്തിക സ്ഥിതി പരിശോധിക്കാതെ പെരുന്നാൾ ആഘോഷിക്കുന്ന മുഴുവൻ പേർക്കും വസ്ത്രങ്ങൾ വിതരണം ചെയ്തു.
വാർഡ് മെമ്പർ എന്ന നിലയിൽ ഓണറേറിയമായി ലഭിക്കുന്ന മുഴുവൻ തുകയും വാർഡിലെ പാവപ്പെട്ടവർക്ക് നീക്കിവെച്ചതിലൂടെ ശ്രദ്ധേയനായ സലിം വിഷുവിന് വാർഡിലെ നിർധന കുടുംബത്തിലെ കുട്ടികൾക്ക് വസ്ത്രങ്ങളും നൽകിയിരുന്നു. കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷററാണ്.
പെരുന്നാൾക്കോടി വിതരണം കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ശാലിനി ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എം.പി സലിം അദ്ധ്യക്ഷത വഹിച്ചു പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അനിഷ് പാലാട്ട്, ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ ഷറഫുദ്ധീൻ ,കെ മൂസ്സമൗലവി ,ടി.പി മുഹമ്മദ് എ.എം അബ്ദുള്ളക്കോയ ,സാജിത ഉള്ളാട്ടിൽ ,ബൈജു പാലാട്ട് മേത്തൽ ,ഉസ്മാൻ ഇയ്യക്കുനി, റഊഫ് കെ.പി എന്നിവർ പ്രസംഗിച്ചു വാർ ഡ് വികസന സമിതി കൺവീനർ പൊതാത്ത് മുഹമ്മദ്ഹാജി സ്വാഗതവും വികസന സമിതി അംഗം മാക്കിനിയാട്ട് കുഞ്ഞാമുട്ടി നന്ദിയും പറഞ്ഞു