Peruvayal News

Peruvayal News

ഓൾ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ളോക്ക് 83ാം സ്ഥാപക ദിനാചരണവും TUCC ജില്ലാ കണ്‍വര്ന്‍ഷനും നടത്തി .....

ഓൾ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ളോക്ക് 83ാം സ്ഥാപക ദിനാചരണവും TUCC ജില്ലാ കണ്‍വര്ന്‍ഷനും നടത്തി .....
22-06-2022 ബബുധനാഴ്ച രാവിലെ പത്ത് മണിക്ക് കുറ്റിക്കാട്ടൂര്‍ ദയ ട്രസ്റ്റ് ഒാഫീസില്‍ വച്ച് നടന്ന പരിപാടി ഫോര്‍വേര്‍ഡ് ബ്ളോക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു . 
പരിപാടിയില്‍ പാര്‍ട്ടി ട്രേഡ് യൂണിയന്‍ ( TUCC ) ജില്ലാ പ്രസിഡന്‍റ് മൊയ്തീന്‍ കുറ്റിക്കാട്ടൂര്‍ സ്വാഗതം പറഞ്ഞു . പാര്‍ട്ടി ജില്ലാ സെക്രട്ടറി കായക്കല്‍ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു .തുടര്‍ന്ന് നടന്ന സെമിനാറില്‍ TUCC സംസ്ഥാന സെക്രട്ടറി രാജന്‍ പൈക്കാട്ട് ഇന്നത്തെ സാഹചര്യത്തില്‍ ട്രേഡ് യൂണിയന്‍റെ ആവശ്യകതയും ക്ഷേമ നിധിയില്‍ ചേരേണ്ട കാര്യങ്ങളും വിശദീകരിച്ചു പ്രസംഗിച്ചു .
തുടര്‍ന്ന് പതിനാലംഗ TUCC ജില്ലാ കമ്മറ്റിയെ തിരഞ്ഞെടുത്തു .മൊയ്തീന്‍ കുറ്റിക്കാട്ടൂര്‍ ( ജില്ലാ പസിഡന്‍റ് ) . സലീന സി പി ( ജില്ലാ ജനറല്‍ സെക്രട്ടറി ) .നിസാര്‍ കെ പി ( ജില്ലാ ട്രഷറര്‍ ) .താജുന്നീസ സി കെ ( ജില്ലാ വൈസ് പ്രസിഡന്‍റ് ) . നൂറുല്‍ അമീന്‍ ( ജില്ലാ വൈസ് പ്രസിഡന്‍റ് ) . ജിനോമ ടി ( ജില്ലാ ജോ.സെക്രട്ടറി ) സുലൈഖ പി വി ( ജില്ലാ ജോ.സെക്രട്ടറി ) . മൈമൂന കെ , ഹസീന  പി കെ ,അര്‍ജുന്‍ കെ എം , അബ്ദുല്‍ ഫത്താഹ് കെ ,റഹൂഫ് എന്‍ എം , ഫൗസിയ ടി പി , റഹീദ ടി എന്നിവരാണ് ജില്ലാ കമ്മറ്റി അംഗങ്ങള്‍ . 
തുടര്‍ന്ന് AIYL സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ബി രതീഷ് TUCC ജില്ലാ കമ്മറ്റി സ്വരൂപിച്ചവും,പഠനോപകരണ കിറ്റും വിതരണം ചെയ്തു .ഗണേഷ് കാക്കൂര്‍ , റഷീദ് ബേപ്പൂര്‍ ആശംസ അര്‍പ്പിച്ചു . TUCC ജില്ലാ ജനറല്‍ സെക്രട്ടറി സലീന സി പി നന്ദിയും പറഞ്ഞു..
Don't Miss
© all rights reserved and made with by pkv24live