'മ്മളെ കോഴിക്കോടി'ന്റെ മുഴുവൻ വരുമാനവും ജീവകാരുണ്യത്തിന്
തന്റെ പുസ്തകം വിറ്റുകിട്ടിയ മുഴുവൻ വരുമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി പൊതു പ്രവർത്തകൻ നിസാം കക്കയം. കോഴിക്കോടിന്റെ സംസ്കാരവും പൈതൃകവും വിവരിക്കുന്നതാണ് അദ്ദേഹത്തിന്റെ 'മ്മളെ കോഴിക്കോട്' എന്ന കൃതി. മൂന്ന് മാസം മുമ്പ് ചലച്ചിത്രതാരം മാമുക്കോയ ആയിരുന്നു പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.
തന്റെ പുസ്തകം വിറ്റുകിട്ടിയ ഒരു ലക്ഷത്തിലധികം രൂപയാണ് നിസാം കൂരാച്ചുണ്ടിലെ സന്നദ്ധ സംഘടനയായ യൂത്ത് കെയർ ബ്രിഗേഡിനും മറ്റു സന്നദ്ധ സംഘടനകൾക്കും അവശത അനുഭവിക്കുന്നവർക്കുമായി കൈമാറിയത്. കോഴിക്കോട് കക്കയം സ്വദേശിയായ നിസാം നിലവിൽ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയാണ്.