തീരദേശത്തേക്ക് വൈറ്റ് ഗാർഡിന്റെ ചക്ക വിഭവം
മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സന്നദ്ധ സംഘം രുചിയുടെ നാട്ടു വിഭവവും പ്രകൃതിയുടെ വരദാനവുമായ ചക്കകൾ ശേഖരിച്ച് തീരദേശത്തെ വറുതിയിൽ ദുരിതം പേറുന്ന സഹോദരങ്ങൾക്ക് വിതരണം ചെയ്തു.
കോഴിക്കോട് കൊതി ബീച്ച്, ചെറുവണ്ണൂർ കോട്ടുമ്മൽ, തോപ്പിൽ, പുതിയകടവ് ഭാഗങ്ങളിൽ എത്തിച്ചു സൗജന്യമായി വിതരണം ചെയ്തു .വളരെ സന്തോഷത്തോടെയാണ് തീരദേശ ജനങ്ങൾ വരവേറ്റത്.വലിയ വില കൊടുത്താണ് ഈ ഭാഗങ്ങളിൽ ചക്ക ലഭിക്കുന്നതെന്നു പ്രേദേശത്തുള്ളവർ പറയുന്നു. വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ് ഉദ്ഘാടനം നിർവഹിച്ചു.
മുനീർ പുതുക്കുടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു . കോഡിനേറ്റർ അസറുദ്ദീൻ, ക്യാപ്റ്റൻ മുനീർ എസി,വൈസ് ക്യാപ്റ്റൻ നാസർ കരിപ്പൂർ, ബഷീർ ഇ.പി , ഷമീർ പുല്ലാളൂർ,മുഹമ്മദലി ഇ.പി ഷഹീർ ഐ.പി, സുബൈർ കെ,അബ്ദുൽ ഫത്താഹ് പുല്ലാളൂർ, സലീഖ്, ആബിദ് പി കോട്ടുമ്മൽ ടൗൺ മുസ്ലിം ലീഗ്& യൂത്ത് ലീഗ് കമ്മിറ്റി എന്നിവർ വിധരണത്തിനു നേതൃത്വം നൽകി.