Peruvayal News

Peruvayal News

ചെറൂപ്പ മഹല്ല് കമ്മിറ്റി ഉന്നത വിജയികളെ ആദരിച്ചു

ചെറൂപ്പ മഹല്ല് കമ്മിറ്റി ഉന്നത വിജയികളെ ആദരിച്ചു

ചെറൂപ്പ:
ചെറൂപ്പ മഹല്ലിൽ നിന്നും ടSLC പ്ലസ്ടു  പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചെറൂപ്പ മഹല്ല് കമ്മിറ്റി ആദരിച്ചു. 

സുന്നി മഹല്ല് ഫെഡറേഷൻ മണ്ഡലം സെക്രട്ടറി കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. കെ എം എ റഹ്മാൻ , ടി ഉമ്മർ മാസ്റ്റർ, ടി.കെ മുഹമ്മദലി,ശാഹുൽ ഹമീദ് ഫൈസി,എ.കെ ഉമ്മർ എന്നിവർ സംസാരിച്ചു. മഹല്ല് പ്രസിഡണ്ട് എ.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ.യാസിർ മാസ്റ്റർ സ്വാഗതവും സി.കെ അബ്ദുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live