ചൂലൂർ സി എച് സെന്ററിനോടനുബന്ധിച്ചു നിർമിക്കുന്ന സാംസ്കാരിക നിലയം -ഓഡിറ്റോറിയതിന്റെ പ്രവർത്തി ഉത്ഘാടനം വാണിജ്യ പ്രമുഖൻ അയൂബ് കല്ലട നിർവഹിച്ചു
ചൂലൂർ സി എച് സെന്ററിനോടനുബന്ധിച്ചു നിർമിക്കുന്ന സാംസ്കാരിക നിലയം -ഓഡിറ്റോറിയതിന്റെ പ്രവർത്തി ഉത്ഘാടനം വാണിജ്യ പ്രമുഖൻ അയൂബ് കല്ലട (എം ഡി നസീം അഹമ്മദ് ഗ്രൂപ്പ് .ദുബായ് )നിർവഹിച്ചു .സെന്റർ പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ എം പി അധ്യക്ഷത വഹിച്ചു .സാന്ത്വന പരിപാലനം കൗൺസിലിങ് ,പരിസ്ഥിതി പ്രവർത്തനം രക്ത ദാനം തുടങ്ങീ സേവനങ്ങൾക്കാണ് കേന്ദ്രം ആരംഭിക്കുന്നത് .
സി എച് സെന്റർ ആരംഭിക്കുന്ന രക്ത ദാന കൂട്ടായ്മയുടെ ഉത്ഘാടനം ഖത്തർ വ്യവസായി കെ മുഹമ്മദ് ഈസ നിർവഹിച്ചു .കല്ലട മുഹമ്മദ് അലി ,ബാസിത് ഫറോക്,ശിഹാബ് മറ്റുമുറി .കെ പി യൂ അലി ,അബ്ദുൽ അസിസ് പുതിയൊട്ടിൽ ,ഉമ്മർ ബാപ്പു ഡോ:ആദീൽ അബ്ദുല്ല (വേൾഡ് മലയാളീകൌൺസിൽ സെക്രട്ടറി )ഷറഫുന്നിസടീച്ചർ എന്നിവർ പ്രസംഗിച്ചു .കെ എ ഖാദർ മാസ്റ്റർ സ്വാഗതവും എം പി ഹംസ മാസ്റ്റർ നന്ദിയും പറഞ്ഞു