Peruvayal News

Peruvayal News

സെന്റ്ട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് (COCA ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.

സെന്റ്ട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് (COCA ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
ഫലവൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.
ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.
   
സെന്റ്ട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് (COCA ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂവ്വാട്ടു പറമ്പ് എ.എം.എൽ.പി സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷ തൈ നട്ടു കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി.ധന്യശ്രീ ഉദ്ഘാടനം ചെയ്തു. Coca ജില്ലാ പ്രസിഡണ്ട് ശ്രീ. ബബിലേഷ് പെപ്പർ ലൈറ്റ് അദ്ധ്യക്ഷനായി. coca യുടെ വിവിധ ചാപ്റ്ററുകൾക്ക് തൈ വിതരണം നടത്തി. Coca ഉപദേശക സമിതി അംഗം മുരളീധരൻ മംഗലോളി, ജില്ല കമ്മിറ്റി മെമ്പർമാരായ ഷബീർ നയൻസ് , സുനിൽ കുമാർ , പ്രദീപ് കെട്ടാങ്ങൽ , coca ഹിൽ സോൺ പ്രസിഡണ്ട് ജമാൽ കൊടുവള്ളി, മാവൂർ ചാപ്റ്റർ പ്രസിഡണ്ട് ഉണ്ണി നീലഗിരി, സ്കൂളിലെ അധ്യാപകരായ ശ്രീ.മുഹമ്മദ് യാസിൻ, ശ്രീമതി. ഷബ്ന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. Coca ജില്ലാ സെക്രട്ടറി വിജിൻ വാവാസ് സ്വാഗതവും, വൈസ്പ്രസിഡണ്ട് വിജേഷ് വർണ്ണം നന്ദിയും പറഞ്ഞു. COCA യുടെ വിവിധ ചാപ്റ്ററുകളിൽ നിന്ന് അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി.
    പെരുമണ്ണ ഗ്രാമ പഞ്ചായത്ത് സൗജന്യമായി നൽകിയ ഫലവൃക്ഷ തൈകളാണ് നടീലിന് ഉപയോഗിച്ചത്.
എല്ലാ വർഷം ഫോട്ടോഗ്രാഫർമാരുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിക്കുകയും നട്ട തൈകൾ സംരക്ഷിയ്ക്കാനാവിശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.

Don't Miss
© all rights reserved and made with by pkv24live