ഭിന്ന ശേഷി വിദ്യാർത്ഥികളുടെ ഗ്രാന്റ് തട്ടിയെടുക്കൽ:
CPIM മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി.
കോഴിക്കോട് മെഡിക്കൽ കോളേജ് റഹ് മാനിയ സ്കൂളിലെ ഭിന്ന ശേഷി വിദ്യാർത്ഥികളുടെ ഗ്രാന്റ് തട്ടിയെടുത്തതിന്റെ പേരിൽ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട റഹ്മാനിയ സ്കൂളിലെ പ്രധാന അധ്യാപകനും മാവൂർ സ്വദേശിയും UDF ചെയർമാനും, മാവൂരിലെ അർബൻ സൊസൈറ്റി പ്രസിഡന്റും ആയ ഇസ്മായിൽ മാസ്റ്ററുടെ അഴിമതിക്കും കൊള്ളക്കും എതിരെ CPIM മാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി.
പ്രതിഷേധ പൊതുയോഗം CPIM ഏരിയ കമ്മറ്റി സെക്രട്ടറി ഷൈപൂ ഉൽഘാടനം ചെയ്തു.
കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറി പുതുക്കുടി സുരേഷ് സ്വാഗതം പറഞ്ഞ പൊതുയോഗത്തിൽ ഇ.എൻ.പ്രേമനാഥൻ അധ്യക്ഷനായി.
എൻ.ബാലചന്ദ്രൻ, എം. ധർമജൻ, കെ.. പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു..