Peruvayal News

Peruvayal News

പരീക്ഷ വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ഫറോക്ക് ചന്ത എസ്.ടി.യു അനുമോദിച്ചു

പരീക്ഷ വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ഫറോക്ക് ചന്ത എസ്.ടി.യു അനുമോദിച്ചു
ഫറോക്ക്: 
എസ്.എസ്.എല്‍.സി., പ്ളസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഫറോക്ക് ചന്തയിലെ ഓട്ടോ തൊഴിലാളികളുടെ മക്കളെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു  ഫറോക്ക് ചന്ത യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. വാര്‍ഡ് കൗൺസിലർ കെ.വി അശ്റഫ് അധ്യക്ഷനായി. ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ.സി റസാഖ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തിന്റെ മികച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉന്നത വിജയത്തിലേക്ക് മുന്നേറുന്നതോടൊപ്പം കുടുംബത്തിനും നാടിനും സമൂഹത്തിനും മുതല്‍ക്കൂട്ടാകുന്ന ഭാവി തലമുറ രൂപപ്പെടണമെന്നും , വര്‍ഗീയതയും വിദ്വേഷവും വളര്‍ന്ന് വരുന്ന സാമൂഹിക ചുറ്റുപാടില്‍ മാനുഷീക മൂല്യങ്ങള്‍ക്ക് ഏറ്റവും പരിഗണന നല്‍കുന്ന സമൂഹമായി വിദ്യാര്‍ത്ഥി സമൂഹം മാതൃകയാകണമെന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ധേഹം പറഞ്ഞു.
ബേപ്പൂർ നിയോജക മണ്ഡലം എസ്. ടി. യു ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി മുഖ്യാതിഥിയായി. മണ്ഡലം വൈസ് പ്രസിഡൻറ് കെ സി ശ്രീധരൻ,  ട്രഷറർ സി.വി അഹമ്മദ് കബീർ എസ്. ടി. യു ഫറോക്ക് മുനിസിപ്പൽ സെക്രട്ടറി കെ മുഹമ്മദ് കോയ, എസ്. ടി .യു ഫറോക്ക് മോട്ടോർ സെക്രട്ടറി, പി.മുഹമ്മദ് റമീസ്, എസ്. ടി .യു ഫറോക്ക് ഓട്ടോ സെക്ഷൻ സെക്രട്ടറി സെഹീർ,  ഫറോക്ക് മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി കെ പി യാസിർ, റഫീഖ് പേട്ട, ഹസ്സൻകുട്ടി, നൗഷാദ്, അസീസ്, അഷ്റഫ്, സിദ്ദീഖ് സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live