Peruvayal News

Peruvayal News

എക്സലൻറ് കോച്ചിങ് സെന്റർ E-SAT 2022 എക്സാം ഫലം പ്രസിദ്ധീകരിച്ചു.

എക്സലൻറ് കോച്ചിങ് സെന്റർ E-SAT 2022 എക്സാം ഫലം പ്രസിദ്ധീകരിച്ചു.

 കട്ടാങ്ങൽ:
ഈ വർഷം എസ്.എസ്.എൽ.സി, 10th സി.ബി.എസ്.ഇ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി 22-05-2022ന് എക്സലൻറ് കോച്ചിങ് സെന്ററിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച E-SAT 22 സ്കോളർഷിപ്പ് എക്‌സാമിന്റെ ഫലം പ്രസിദ്ധീകരിച്ചു. 

വാഴക്കാട് സ്വദേശിയും വാഴക്കാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയുമായിരുന്ന സഹൽ.എം.കെ ഒന്നാം റാങ്കും, കരുവൻപൊയിൽ സ്വദേശിയും കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയുമായിരുന്ന മുഹമ്മദ് ഫാദിൽ രണ്ടാം റാങ്കും, ചൂലൂർ സ്വദേശിയും നായർകുഴി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയുമായിരുന്ന അജിത്ത്.കെ.പി, വെള്ളലശ്ശേരി സ്വദേശിയും ചേന്നമംഗലൂർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയുമായിരുന്ന മുഹമ്മദ് ആദിൽ.കെ എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി.
Don't Miss
© all rights reserved and made with by pkv24live