ചരിത്രത്തെ വക്രീകരിക്കാൻ അനുവദിക്കരുത്-
ഇ.ടി മുഹമ്മദ് ബഷീർ എം.പി
കോഴിക്കോട്:
ഫാഷിസ്റ്റ് ശക്തികൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരമടക്കമുള്ള ചരിത്രത്തെ വക്രീകരിക്കാൻ ശ്രമിക്കുന്നതിനെതിരെ മതേതര സമൂഹം ഉണർന്നിരിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.
കെ.എൻ.എം ബുക്സ് പുറത്തിറക്കിയ ആറ് പുതിയ പുസ്തകങ്ങളുടെ പ്രകാശന കർമ്മം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി മുഖ്യ പ്രഭാഷണം നടത്തി.ടി.ടി ഇസ്മയിൽ, കാനേഷ് പൂനൂർ, യു. അബ്ദുല്ല ഫാറൂഖി, പി.ഹാറൂൻ ഇട്ടോളി, ഡോ. ടി.മുഹമ്മദ് അലി, എൻ.വി അബ്ദുറഹ്മാൻ, ഇ.കെ.എം പന്നൂർ, ഡോ.ജംഷീർ ഫാറൂഖി, സുഹ്ഫി ഇമ്രാൻ, സി. മരക്കാരുട്ടി, ഇ.വി മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.പി.പി അബ്ദുൽ ഹഖ് സ്വാഗതവും, എ. അസ്‌ഗർ അലി നന്ദിയും പറഞ്ഞു.