കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചുകൊണ്ട് നൂറ് ശദമാനം വിജയം.
സംസ്ഥാനത്ത് 78 സ്കൂളുകളാണ് 100% വിജയം കൈവരിച്ചത്. അതിൽ ഒന്നാവാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഹിമായത്ത് സ്കൂൾ.
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും ഇരുപത്തി ഒന്ന് ഫുൾ എ പ്ലസും നേടിയിരുന്നു.
പ്ലസ്റ്റുറിസൾട്ടിൽ കൊമേഴ്സിലും സയൻസിലും നൂറുശതമാനം കൈവരിച്ചതോടെ സ്കൂളിൽ കഴിഞ്ഞ വർഷം പൊതു പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥി കളും വിജയിച്ചു.
പ്ലസ്റ്റു തലത്തിൽ കൊമേഴ്സിൽ ഇരുപതും സയൻസിൽ ഇരുപത്തി ഒന്നും എപ്ലസുഗൾ ലഭിച്ചിട്ടുണ്ട്.
സ്കൂൾ മേനേജർ കെ ഹസ്സൻകോയ മറ്റു മാനേജ്മെൻറ് കമ്മറ്റി ഭാരവാഹികളും ആശംസകൾ അർപ്പിക്കാൻ സ്കൂളിൽ എത്തിച്ചേരുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്തു കൊണ്ട് വിദ്യാർത്ഥികളോടൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു.
പിടിഎ പ്രസിഡണ്ട് എസ്പി സലിം ഹെഡ്മാസ്റ്റർ വി കെ ഫൈസൽ, പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ ടി പി, മറ്റു
ഹയർസെക്കൻഡറി വിഭാഗം അധ്യാപകരായ അബ്ദുൽ ഖാദർ കക്കാട്ടിൽ, രജനി, ഹൈസ്കൂൾ വിഭാഗം അധ്യാപകരായ എ കെ അഷ്റഫ്, കെപി സാജിദ്, സിടി ഇല്യാസ്, ഓഫീസ് സൂപ്രണ്ട് എൻ എം അസ്ഹർ, തുടങ്ങിയവരും സന്തോഷത്തിൽ പങ്കു ചേർന്നു.