ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോൽസവം വർണാഭമായ പരിപാടികളോടെ നടത്തി.
സ്കൂൾ മാനേജർ കെ ഹസ്സൻ കോയ പ്രവേശനോത്സവ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എം നൂറുദ്ദീൻ മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എസ് പി സലീം മുഖ്യ അദ്ധ്യക്ഷത നിർവഹിച്ചു.
നീണ്ട ഇടവേളകൾക്ക് ശേഷമാണ് വീണ്ടും വിദ്യാർഥികൾ വിദ്യാലയത്തിലേക്ക് എത്തുന്നത്.
വിദ്യാർത്ഥികളെ സ്വീകരിക്കാൻ അധ്യാപകരും മറ്റും ജീവനക്കാരും എല്ലാ തയ്യാറെടുപ്പുകളും ചെയ്തുകഴിഞിരുന്നു. .
രണ്ടു വർഷത്തോളമായി കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രവേശനോത്സവം ഒന്നുംതന്നെ ഇല്ലായിരുന്നു. എല്ലാം ഓൺലൈനിൽ മാത്രമായി ഒതുങ്ങി. കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു അധ്യയന വർഷം കൂടി വന്നിരിക്കുന്നു.
വിദ്യാത്ഥികൾക്ക്
പുതിയ മുഖങ്ങൾ, പുതിയ സുഹൃത്തുക്കൾ, പുതിയ പുതിയ ബന്ധങ്ങൾ, പുതിയ അധ്യാപക അദ്ധ്യാപികമാർ.
ആടിപ്പാടി ഉല്ലസിക്കാനും വിജ്ഞാനം പകർന്നു കിട്ടാനുമായി ആവേശത്തോടെ, ആഹ്ലാദത്തോടെ, കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് എത്തിയിരിക്കുന്നു.
സ്കൂൾ പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി.
ഹെഡ്മാസ്റ്റർ വി കെ ഫൈസൽ, ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സലാം കല്ലായി, എ കെ അഷ്റഫ്, ഓഫീസ് സൂപ്രണ്ട് എൻ എം അസർ, മദർ പിടിഎ പ്രസിഡണ്ട് ആശ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.