മടവൂരിൽ ISM കോഴിക്കോട് സൗത്ത് ജില്ലാ ഈലാഫ് നിർമ്മിക്കുന്ന ഗോൾഡൺ ഹോമിന്റെ ശിലാസ്ഥാപനം കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി നിർവ്വഹിക്കുന്നു.
ഐ.എസ്.എം 'ഗോൾഡൻ ഹോം' ശിലാസ്ഥാപനം നടത്തി.
കോഴിക്കോട് :
കേരളാ നദ് വത്തുൽ മുജാഹിദീൻ യുവഘടകമായ ഐ.എസ്.എം ഗോൾഡൺ ജൂബിലിയുടെ ഭാഗമായി ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ ഈലാഫ് സാമൂഹ്യക്ഷേമ വകുപ്പ് നിർമ്മിക്കുന്ന ഗോൾഡൻ ഹോമിന്റെ ശിലാസ്ഥാപനം കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി നിർവഹിച്ചു.
മനുഷ്യ മനസ്സുകൾക്കിടയിലുള്ള മതിൽകെട്ടുകൾ തല്ലിതകർക്കാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് അബ്ദുല്ലകോയ മദനി പറഞ്ഞു. പട്ടിണിപാവങ്ങളെ പരിഗണിക്കാൻ സുമനസ്സുകൾക്ക് കഴിയണം. ഭരണകൂടങ്ങൾക്കും ഇതിന് ബാധ്യതയുണ്ടെന്ന് അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു.
പ്രാദേശിക, ജില്ലാ കമ്മറ്റികളുടെ സഹകരണത്തോടെ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിൻ്റെ ഭാഗമായി രണ്ട് വീടുകളുടെ ശിലാസ്ഥാപനമാണ് മടവൂർ പുനത്തുംകുഴിയിൽ നിർവഹിച്ചത്.
പ്രമാണങ്ങളുടെ കൈമാറ്റം ഭൂമി സൗജന്യമായി നൽകിയ കെ എൻ എം വൈസ്പ്രസിഡന്റ് ഡോ ഹുസൈൻ മടവൂർ, ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനിക്ക് നൽകി നിർവഹിച്ചു. കെ എൻ എം ജില്ലാ വൈസ് പ്രസിഡന്റ് എൻ സുബൈർ മദനി അധ്യക്ഷത വഹിച്ചു. ഫണ്ട് ഉദ്ഘാടനം ഹാരിസ് താനക്കണ്ടി ടി.പി അബ്ദുല്ലകോയ മദനിക്ക് നൽകി നിർവഹിച്ചു. ,മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത്, ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ജംഷീർ ഫാറുഖി, വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണ, ഹാരിസ് താനക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗം കെ സന്തോഷ് മാസ്റ്റർ, പി കെ സുലൈമാൻ മാസ്റ്റർ, എ അഹമ്മദ് നിസാർ ഒളവണ്ണ, എം എം നദ്‌വി, അബ്ദുറഹ്മാൻ മദീനി, ഷഫീക് കോവൂർ, ഷജീർഖാൻ വയ്യാനം, ജംഷിദ് നരിക്കുനി എന്നിവർ പ്രസംഗിച്ചു.