കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്തിരങ്കാവ് എ യു പി സ്കൂളിൽ വെച്ച് വൻ ജനപങ്കാളിത്തത്തോടെ ആരോഗ്യ മേള സംഘടിപ്പിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചാം തീയ്യതി ശനിയാഴ്ച പന്തിരങ്കാവ് എ യു പി സ്കൂളിൽ വെച്ച് വൻ ജനപങ്കാളിത്തത്തോടെ ആരോഗ്യ മേള സംഘടിപ്പിച്ചു.
രാവിലെ ഒൻപത് മണിക്ക് കുന്നമംഗലം എം എൽ എ അഡ്വ.പി ടി എ റഹിം മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാജിത പൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ പറശ്ശേരി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല പുത്തലത്ത് ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത് എൻ ബ്ലോക്ക് മെമ്പറന്മാരായ ഷീന എ സുജിത്ത് കാഞ്ഞോളി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരയ സിന്ധു എം മിനി പി മെമ്പറന്മാരായ വിനോദ് ഇ എം സി ഡി പി ഒ സെയ്ഫുനിസ ഗവൺമെന്റ് ആയുവേദ സിനിയർ മെഡിക്കൽ ഓഫിസർ ജയപ്രഭ വി ഹോമിയോ മെഡിക്കൽ ഓഫിസർ പ്രദിഭ കെ പി എന്നിവർ പങ്കെടുത്ത പരിപാടിയിൽ ഒളവണ്ണ സിഎച്ച്സി മെഡിക്കൽ ഓഫിസർ ദീപ കെ എം സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചന്ദ്രൻ റ്റി നന്ദിയും പറഞ്ഞു.
ആരോഗ്യ മേളയിൽ ഗൈനക്കോളജിസ്റ്റ് ശിശുരോഗ വിദഗ്ദർ ഇ എൻ ടി ദന്തരോഗ വിദഗ്ദൻ ഡർമറ്റോളജിസ്റ്റ് കാഴ്ച പരിശോധന എച്ച് ഐ വി പരിശോധന ജീവിത ശൈലി രോഗ നിർണ്ണയം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി സേവനങ്ങൾ എന്നിവയും വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകളും ആരോഗ്യ മേളയിൽ ഉണ്ടായിരുന്നു. ആരോഗ്യ മേളയുടെ പ്രചരണാർത്ഥം ഒരാഴ്ച നീണ്ട കലാ കായിക സാംസ്കാരിക പരിപാടികൾ നടന്നു. വടംവലി മത്സരത്തിൽ വിജയികളായ ആശാപ്രവർത്തകർക്കും അംഗണവാടിക്കാർക്കുമുള്ള ട്രോഫി അഡ്വ. പി ടി എ റഹിം എം എൽ എ നൽകി. ആരോഗ്യ മേളയിൽ വെച്ച് ജില്ലാ ടി ബി സെന്ററിന്റെ ക്ഷയരോഗ പ്രതിരോധ കൈപുസ്തകം അഡ്വ.പി ടി എ റഹിം എം എൽ .എ മെഡിക്കൽ ഓഫിസർ ദീപ കെഎം ന് നൽകി പ്രകാശനം ചെയ്തു.