ജവഹർ ബാൽ മഞ്ച് (JBM)
ഒളവണ്ണ മണ്ഡലം നേതൃ യോഗവും -യൂണിറ്റ് രൂപീകരണത്തിന് തുടക്കവും കുറിച്ചു.
ഒളവണ്ണ മണ്ഡലം ജവഹർ ബാൽ മഞ്ച് നേതൃയോഗവും യൂണിറ്റ് രൂപീകരണവും നടത്തി.
കൊടിനാട്ട് മുക്ക് കോൺഗ്രസ് ഓഫീസ് വെച്ച് നടന്ന നേതൃയോഗം പെരുവയൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ.ഷിയാലി ഉദ്ഘാടനം ചെയ്തു.
ഒളവണ്ണ മണ്ഡലം ജവഹർ ബാൽ മഞ്ച് ചീഫ് കോർഡിനേറ്റർ ധനേഷ് അദ്ധ്യക്ഷത വഹിച്ചു.
ഒളവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിനോദ് മേക്കോത്ത് മുഖ്യ പ്രദാഷണം നടത്തി.
JBM ദേശീയ ഫെസിലിറ്റേറ്റർ അനഷാദ് താമരശേരി യൂണിറ്റ് കമ്മറ്റി രൂപീകരണത്തിന് നേതൃത്വം കൊടുത്തു.
കുന്ദമംഗലം ബ്ലേക്ക് ചീഫ് കോർഡിനേറ്റർ അബ്ദുൾ ഹമീദ് ചാത്തമംഗലം കുട്ടികൾക്ക് ക്ലാസ് എടുത്തു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജിത്ത് ഒളവണ്ണ,പെരുവയൽ ബ്ലോക്ക് ചീഫ് കോർഡിനേറ്റർ അബ്ദുൾ ഷാഹിം പെരുമണ്ണ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മാരായ ഹസൻ, എ.വിരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് അജിത പൂളക്കൽ, മുതിർന്ന കോൺഗ്രസ് നേതാവ് കണ്ണൻ, തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം കോർഡിനേറ്റർ ധനീഷ് ഒടുബ്ര സ്വാഗതവും മണ്ഡലം കോർഡിനേറ്റർ ഷാജു നന്ദിയും പറഞ്ഞു.