ജവഹർ ബാൽ മഞ്ച് [JBM ] പെരുവയൽ ബ്ലോക്ക് നേതൃയോഗം സംഘടിപിച്ചു
പുവ്വാട്ട് പറമ്പ്:
പെരുവയൽ ബ്ലോക്ക് ജവഹർ ബാൽ മഞ്ച് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃയോഗം പുവ്വാട്ട് പറമ്പ് കോൺഗ്രസ് ഭവനിൽ വെച്ച് നടന്നു.
ജില്ലാ ചീഫ് കോർഡിനേറ്റർ സുധിൻ സുരേഷ് ഉള്ളിയേരി പരിപാടി ഉദ്ഘാടനം ചെയ്തു.
ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചീഫ് കോർഡിനേറ്റർ കെ.സി.എം അബ്ദുൾ ഷാഹിം പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു.
ജില്ല കോർഡിനേറ്റർ നുസറത് ഫറോക്ക് മുഖ്യാതിഥിയായി പങ്കെടുത്തു.
ഡി.സി.സി. മെമ്പർ എ.പി. പിതാംബരൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ മണ്ഡലം ചീഫ് കോർഡിനേറ്റർ മാരായ ആബിദ് കെ.കെ പെരുവയൽ, രജിൻ കുറ്റിക്കാട്ടൂർ, ഷാനവാസ് പെരുമണ്ണ, തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം കോർഡിനേറ്റർമാരായ ബീന വിനോദ് കുറ്റികാട്ടൂർ, ബഷീർ കായലം, സുധീഷ് പാലാഴി, ബിൻസി അബിലോളി, അബി പാറമ്മൽ, ഷാജു ഒളവണ്ണ. തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
പെരുവയൽ ബ്ലോക്ക് കോർഡിനേറ്റർ ഷബീബ് അലി വെള്ളായിക്കോട് സ്വാഗതവും പന്തീരങ്കാവ് മണ്ഡലം ചീഫ് കോർഡിനേറ്റർ ബിജു കൊടൽ നടക്കാവ് നന്ദിയും പറഞ്ഞു.