Peruvayal News

Peruvayal News

മദ്റസ ലീഡർ ചെയർ പേഴ്സൺ സ്ഥാനങ്ങളിലേക്കുള്ള തിരെഞ്ഞടുപ്പ് ശ്രദ്ധേയമായി

മദ്റസ ലീഡർ ചെയർ പേഴ്സൺ സ്ഥാനങ്ങളിലേക്കുള്ള തിരെഞ്ഞടുപ്പ് ശ്രദ്ധേയമായി
കട്ടാങ്ങൽ : 
മുണ്ടോട്ട് ഇർഷാദുസ്വിബിയാൻ മദ്റസ ലീഡർ , ചെയർ പേഴ്സൺ എന്നീ സ്ഥാനങ്ങളിലെക്കുള്ള തെരെഞ്ഞടുപ്പ്  ശ്രദ്ധേയമായി. 118 വിദ്യാർഥികളിൽ 117 പേരും വോട്ട് രേഖപ്പെടുത്തി. നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പ്രചാരണം, പ്രിസൈഡിംഗ് ഓഫീസർ , ഇലക്ട്രോണിക് വോട്ടിംങ് മെഷീൻ തുടങ്ങി തെരെഞ്ഞെടുപ്പിൻ്റെ തനിമ നിലനിലർത്തും വിധം സംവിധാനിച്ച ഇലക്ഷൻ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. സദർ മുഅല്ലിം മുഹ്‌യുദ്ദീൻ മുസ്ലിയാർ , അബ്ദു റസാഖ് മുസ്ലിയാർ, ജബ്ബാർ മുസ്ലിയാർ, നൗഷാദ് അശ്അരി എന്നിവർ തെരെഞ്ഞടുപ്പിന്ന് നിയന്ത്രിച്ചു. സ്റ്റാർ ചിഹ്നത്തിൽ മത്സരിച്ച അബ്ദുൽ ബാസിത്ത് ടി എം 118 ൽ 60 വോട്ട് നേടി ലീഡർ സ്ഥാനത്തേക്കും 46 വോട്ടു നേടി മഴവിൽ ചിഹ്നത്തിൽ മത്സരിച്ച സൻഹ.സി ചെയർ പേഴ്സണായും തെരെഞ്ഞടുക്കപ്പെട്ടു.
Don't Miss
© all rights reserved and made with by pkv24live