അക്ഷരമുറ്റത്ത് വർണ്ണാഭമായി പ്രവേശനോത്സവം
ജി.എച്ച്.എസ്.എസ് വാഴക്കാട് പ്രവേശനോത്സവം വാദ്യമേളങ്ങളുടെ അകമ്പടിയിൽ പാട്ട് പാടിയും നൃത്തം ചെയ്തും മധുരം നൽകിയും സംഘടിപ്പിക്കപ്പെട്ടു. വാഴക്കാട് സ്കൂൾ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മോട്ടമ്മൽ മുജീബ് മാസ്റ്റർ അധ്യക്ഷനാകുകയും സ്കൂൾ ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു.പി.ടി.എ വൈസ് പ്രസിഡണ്ട് ടി.പി അഷ്റഫ്, എസ്.എം.സി ചെയർമാൻ കെ.വി നിസാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.ചടങ്ങിന് പ്രിൻസിപ്പാൾ ഉദയൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷബീർ.എം.ഐ
നന്ദിയും പറഞ്ഞു