Peruvayal News

Peruvayal News

റൂം ഫോർ റിവേർസ് പദ്ധതി നെതർലൻഡ് മാതൃകയിൽ തന്നെ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം.

റൂം ഫോർ റിവേർസ് പദ്ധതി നെതർലൻഡ് മാതൃകയിൽ തന്നെ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം.

 ലോകം അംഗീകരിച്ച  പ്രളയ പ്രതിരോധ സംവിധാനമായ നെതർലൻഡ് സർക്കാരിൻ്റെ റൂം ഫോർ റിവേഴ്സ് എന്ന പദ്ധതി അവിടത്തെ ഉദ്വേശ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി നദികളെ കനാലുകൾ ആക്കുന്ന രീതിയിലാണ് കേരളത്തിൽ നടപ്പാക്കുന്നതെന്ന് കേരള നദീസംരക്ഷണ സമിതി ചൂണ്ടക്കാട്ടി.
 കേരള നദീസംരക്ഷണ സമിതിയും, പ്രൊവിഡൻസ് വിമൻസ് കോളേജ്  എൻ. സി.സി. കേഡറ്റുകളും ഹിസ്റ്ററി വിഭാഗവും എ.ഡബ്ലു.എച് സ്പെഷ്യൽ കോളേജ് വിദ്യാർത്ഥികളും സംയുക്തമായി നടത്തിയപരിസ്ഥിതി ദിനാചരണത്തിൻ്റെ  ഭാഗമായിനടന്ന
സെമിനാറാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്
വിദ്യാർഥികളും നാട്ടുകാരും ചേർന്ന്
മാളിക്കടവ് പുനൂർ പുഴയോരത്ത്" ഗ്രാമ
വനം" ശുചീകരിക്കുകയും ചെയ്തു. 
പരിസ്ഥിതി പ്രവർത്തകനും, ആക്ടിവിസ്റ്റുമായ ടി.വി.രാജൻ ഉദ്ഘാടനം ചെയ്തു.
മരണം വിതയ്ക്കുന്ന മലീനികരണം എന്ന വിഷയം പരിസ്ഥിതി ചിന്തകനും എഴുത്തുകാരനുമായ സതിഷ് ബാബു കൊല്ലമ്പലത്ത്  അവതരിപ്പിച്ചു.
കേരളനദീസംരക്ഷണ സമിതി ജില്ലാസെക്രട്ടറി ശബരിമുണ്ടക്കൽ അദ്ധ്യക്ഷനായിരുന്നു. 
കെ.പി.കിഷോർകുമാർ, രാജഗോപാലൻ എം. കെ. .സുബീഷ് ഇല്ലത്ത് - പി. കെ.ശശീധരൻ  , ആര്യനന്ദ ,റഫീഖ്  മാവിളി,
തുടങ്ങിയവർ സംസാരിച്ചു. ഗ്രമാവന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക്
ശ്രീധരൻ എലത്തൂർ, സജീവൻ.പി, മനോജ് മാസ്റ്റർ, ഷംസുദ്ദീൻ കുനിയിൽ, വി.ഷൺമുഖൻ തുടങ്ങിയത് നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live