അതിഥി തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാംപ് നടത്തി.
കളംതോട്ടിലെ സോളിഡിറ്റി കെട്ടിട നിർമ്മാണ സൈറ്റിലെ അതിഥി തൊഴിലാളികൾക്കിടയിൽ കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാംപ് നടത്തി.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൽ ഹക്കീം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ക്യാംപിൽ ഓയിസ്ക മൈഗ്രന്റ് പ്രൊജക്ട് മാനേജർ അമിജേഷ് കെ വി പ്രൊജക്ടിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രസ്തുത ചടങ്ങിൽ സോളിഡിറ്റിയുടെ സൈറ്റ് ഇൻചാർജ് ലിതിൻ ലോഹിത് കെ പി സ്വാഗതം പറയുകയും, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത് ഇൻസ്പെക്ടർ സിജു കെ നായർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ രാജ് , പ്രൊജക്ട് ഡോക്ടർ ആതുൽ ടി ,ആശാ വർക്കർമാരായ വിജി, ബുഷ്റ എന്നിവർ പ്രസംഗിക്കുകയും ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ മുക്കം സോൺ കോ ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.