കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ മുക്കം സോണിലെ കളൻ തോടിൽ വെച്ച് അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ ഹക്കീം മാസ്റ്റർ കളൻതോട് അദ്ധ്യക്ഷനായ ചടങ്ങിൽ , പ്രൊജക്ട് മാനേജർ അമിജേഷ് കെ.വി , ഡോക്ടർ ഷംസിൻ, മുക്കം സോൺ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുകയും ,മാത്യു പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ ആശാ വർക്കർമാരായ വിജി, ബുഷ്റ എന്നിവരും പ്രൊജക്ടിലെ മറ്റ് ഫീൽഡ് കോഡിനേറ്റർമാരായ ഷിജു , ഷൈജ എന്നിവരും സന്നിഹിതരായിരുന്നു.