എൻസിസി കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ 2022 23 വർഷത്തേക്കുള്ള എൻസിസി കേഡറ്റുകളെ തെരഞ്ഞെടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു
ഇന്നലെ ഹെഡ്മാസ്റ്റർ വി കെ ഫൈസലിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് എൻ സി സി യിൽ ചേർന്നാലുള്ള ഗുണങ്ങളെക്കുറിച്ചും പരിശീലന രീതികളെക്കുറിച്ചും ക്ലാസെടുത്ത സംസാരിക്കുകയുണ്ടായി. മാത്രവുമല്ല എൻസിസി കോർഡിനേറ്റർമാരായ ജദീർ, സിടി ഇല്യാസ്, എടി അശ്റഫ് തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ ഓറിയൻ്റേഷൻ ക്ലാസും സംഘടിപ്പിച്ചിരുന്നു.
ജൂൺ പതിനഞ്ചാം തീയതിക്കുള്ളിൽ എൻ സി സി യിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
പതിനഞ്ചാം തീയതിക്ക് ശേഷം എൻസിസി കേഡറ്റുകൾക്ക് വിദഗ്ധ പരിശീലനം നൽകുന്നതിനായി ഉദ്യോഗസ്ഥന്മാർ സ്കൂളിൽ എത്തുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ കായികാഭ്യാസങ്ങളും വിവിധ തരത്തിലുള്ള പരിശീലനങ്ങളും നൽകും.