ആദരം, അനുമോദനം
ചെറുവണ്ണൂർ:
എം.എസ്.എസ് ചെറുവണ്ണൂർ യൂണിറ്റിൻ്റെയും ചെറുവണ്ണൂർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചുവരുന്ന എളേടത്ത് ജമാലുദ്ദീൻ, പാലകത്ത് മുഹമ്മദ് എന്നിവരെ ആദരിച്ചു. നീറ്റ് എം.ഡി.എസ് 2022 പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ അംന പി.വിയെ ചടങ്ങിൽ അനുമോദിച്ചു. സി.സി.ടി ഹാളിൽ നടന്ന ചടങ്ങിൽ സി.സി ട്രസ്റ്റ് പ്രസിഡണ്ട് മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. എം.പി.എം കാസിം മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.പി മുഹമ്മദലി, സെൽമക് അബ്ദുൽ അസീസ് ഹാജി, എ. സലീം, പി. സൈനുൽ ആബിദ്, ദാവൂദ് ഖാൻ, ഷാനവാസ് എന്നിവർ സംസാരിച്ചു. മുഹമ്മദ് റോഷൻ സ്വാഗതവും ആരിഫ് നന്ദിയും പറഞ്ഞു.