Peruvayal News

Peruvayal News

ഖൊ- ഖൊയിലൂടെ കേന്ദ്ര സർക്കാർ സർവ്വീസിൽ ജോലി നേടി സിബിൻ

ഖൊ- ഖൊയിലൂടെ കേന്ദ്ര സർക്കാർ സർവ്വീസിൽ ജോലി നേടി സിബിൻ

രാമനാട്ടുകര ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും തുടങ്ങിയ ഖൊ- ഖൊ എന്ന ഗ്രാമീണ കളിയിലൂടെ മലപ്പുറം, കോഴിക്കോട് ജില്ല ടീമുകളിലൂടെ സംസ്ഥാനത്തെയും, രാജ്യത്തേയും പ്രതിനിധീകരിച്ച്, സാഫ് ഗെയിംസിൽ വിജയക്കൊടി പാറിച്ച ഇന്ത്യൻ ടീമിലെ അംഗമായിരുന്ന സിബിൻ കേന്ദ്ര സർക്കാരിൻ്റെ പോസ്റ്റൽ അസിസ്റ്റൻ്റായി ജോലി നേടി നാടിന് അഭിമാനമായി.രാമനാട്ടുകര ഹയർ സെക്കൻ്ററി സ്കൂളിലെ കായികാധ്യാപകൻ ബൈജു മാസ്റ്ററുടെ കീഴിൽ ഖൊ- ഖൊ പരിശീല നം തുടങ്ങിയ സിബിൻ നിരവധി തവണ സംസ്ഥാന ത്തെപ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. സിബിൻ്റെ ഈ നേട്ടത്തിൽ കുടുംബവും ,നാട്ടുകാരും, സഹകളിക്കാരും ഏറെ സന്തോഷത്തിലാണ്. സി ബിൻ്റെ ഈ നേട്ടം ഈ പ്രദേശത്തെ കായിക താരങ്ങൾക്ക് ഏറെ പ്രചോദനമായി.
Don't Miss
© all rights reserved and made with by pkv24live