രാമനാട്ടുകര ബസ്സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടി:
വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര നഗരസഭയിലേക്ക് മാർച്ച് നടത്തി
രാമനാട്ടുകര ബസ്സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ചു വ്യാപാരി വ്യവസായിസമിതി രാമനാട്ടുകര നഗരസഭയിലേക്ക് മാർച്ച് നടത്തി. അനവധി കച്ചവടക്കാരും, യാത്രക്കാരും, ബസ്ജീവനക്കാരും, വിദ്യാർത്ഥികൾക്കും ഏക ആശ്രയമായ ബസ്സ്റ്റാൻഡിലെ ശുചിമുറി മാസങ്ങളായി അത് അടച്ചുപൂട്ടിയിട്ട് നഗരസഭ കണ്ണടക്കുകയാണ്. പല തവണ ആവശ്യം ഉന്നയിച്ചു നിവേദനം കൊടുത്തിട്ടും ഒരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇനിയും ഇത് തുടർന്നാൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികൾ പ്രഖ്യാപിച്ചു. പ്രതിഷേധമാർച്ച് വ്യാപാരിവ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽഗഫൂർ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജലീൽ ചാലിൽ ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. മരക്കാർ, കൗൺസിലർമാരായ കെ. ജെയ്‌സൽ, പി. നിർമൽ, പി. കെ. ഹഫ്‌സൽ, എ എം ഷാജി, ടി. മധുസൂദനൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി മോഹൻദാസ് സീനാർ സ്വാഗതവും പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.